Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sayoni Ghosh

ത​ല​വെ​ട്ടു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി; ഇ​താ​ണോ നാ​രീ​ശ​ക്തി വ​ന്ദ​നെ​ന്ന് സാ​യോ​ണി ഘോ​ഷ്

കോ​ൽ​ക്ക​ത്ത: ത​ന്‍റെ ത​ല​വെ​ട്ടു​ന്ന​വ​ർ​ക്ക് ബി​ജെ​പി നേ​താ​വ് ഒ​രു കോ​ടി പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി സാ​യോ​ണി ഘോ​ഷ്. ഒ​രു സ്ത്രീ​യെ വ​ധി​ക്കാ​ൻ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണോ ഭാ​ര​ത​ത്തി​ലെ നാ​രീ​ശ​ക്തി വ​ന്ദ​നെ​ന്ന് സാ​യോ​ണി ഘോ​ഷ്.

പ​ശ്ചി​മ ബം​ഗാ​ൾ പോ​ലീ​സ് എ​ത്ര​യും വേ​ഗം ന​ട​പ​ടി​യെ​ടു​ത്ത് ത​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​നോ​ടും സാ​യോ​ണി ഘോ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​നെ​യും ടാ​ഗ് ചെ​യ്ത് എ​ക്സി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​യു​ടെ പ്ര​തി​ക​ര​ണം.

ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലു​ള്ള സി​ക്ക​ന്ദ​രാ​ബാ​ദി​ലെ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നും ബി​ജെ​പി നേ​താ​വു​മാ​യ പ്ര​ദീ​പ് ദീ​ക്ഷി​ത് ആ​ണ് സാ​യോ​ണി ഘോ​ഷി​ന്‍റെ ത​ല​വെ​ട്ടു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്.

പ​ര​മ​ശി​വ​നെ​യും ശി​വ​ലിം​ഗ​ത്തെ​യും ആ​ക്ഷേ​പി​ച്ച് സാ​യോ​ണി ഘോ​ഷ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത്.

Latest News

Corehub Up